തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസ്; ഏഴ് പേർ അറസ്റ്റിൽ

തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. കരിമണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ജനയുഗം ലേഖകനെ ആക്രമിച്ച് പരുക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. കരിമണ്ണൂർ സ്വദേശികളായ ബിപിൻ, അജി, ഷെമൻറോ, ശ്യാം, ഷാജി, ഫ്‌ളമെന്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ജനയുഗം ജില്ലാ ലേഖകൻ ജോമോൻ സേവ്യറിനെ പ്രതികൾ ക്രൂരമായി മർദിച്ചത്. ജോമോന്റെ തലയ്ക്കും മുഖത്തും പരുക്കേറ്റിരുന്നു.

പന്ത്രണ്ടംഗ സംഘമാണ് ജോമോനെ ആക്രമിച്ചത്. ഇതിലെ അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്. പിടിയിലായ പ്രതികളെല്ലാം 18നും 23നും ഇടയിൽ പ്രായമുള്ളവരാണ്.

Story Highlights Journalist, attacked, thodupuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top