Advertisement

ഒപ്പ് വിവാദം: ബിജെപി ആരോപണം തള്ളി മുഖ്യമന്ത്രി; കാര്യങ്ങള്‍ അറിയാത്തതിനാലായിരിക്കാം ആരോപണം ഉന്നയിക്കുന്നത്

September 3, 2020
Google News 1 minute Read

ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഉന്നയിച്ച ഒപ്പ് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണഗതിയില്‍ കാര്യങ്ങള്‍ അറിയാത്തതിനാലായിരിക്കാം അത്തരത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് അതിനെക്കുറിച്ച് നിശ്ചയമില്ലാത്തതിനാലായിരിക്കാം അത്തരം പരാതി ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ ഇത്തരമൊരു കാര്യം വന്നപ്പോള്‍ അന്ന് അതുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണം ഉദ്ധരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

” മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ പര്യടനത്തെ തുടര്‍ന്ന് ഫയലുകള്‍ കെട്ടിക്കിടന്നുവെന്ന കെ.സി. ജോസഫിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതം. ഈ ദിവസങ്ങളില്‍ ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനം നടക്കുന്നുണ്ട്. ഇത് കൃത്യമായി നടക്കുന്നുണ്ട്. ഇ ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും തീരുമാനമെടുക്കുന്നുണ്ട്. ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റിയാണ് അയച്ചുകൊടുക്കുന്നത്. ”

ഇത് നേരത്തെ മുതല്‍ സ്വീകരിക്കുന്ന നടപടി ക്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ഒപ്പിനെക്കുറിച്ചാണല്ലോ പറയുന്നത്. ഒപ്പ് എന്റെ ഒപ്പാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്റ്റംബര്‍ ആറ് എന്ന ദിവസം 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പിട്ട ഫയലിന്റെ അവസാന ഭാഗവും മുഖ്യമന്ത്രി വായിച്ചു.

” എന്നാല്‍ അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയ ദുരിത സാഹചര്യം കണക്കിലെടുത്ത് കേരളത്തിന്റെ 62 ാം വാര്‍ഷിക ദിനമായ 2018 നവംബര്‍ 1 ാം തിയതി വ്യാഴാഴ്ച മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നാമമാത്ര ചടങ്ങായി നടത്താമോയെന്നതിലേക്കും അതിലേക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുമായി ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാവുന്നാണ്. ഇത് മുഖ്യമന്ത്രിയുടെ അംഗീകരാത്തിനായി അയക്കുകയാണ്. ” എന്നതായിരുന്നു ഫയലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഫയല്‍ ആറാം തിയതി എനിക്ക് കിട്ടി. ഒപ്പിട്ട് തിരിച്ചയച്ചു. ഇതാണ് സംഭവിച്ചത്. ഒപ്പിട്ട് തിരിച്ചയച്ചതിന്റെ രേഖയും കൈയിലുണ്ട്. ആറാം തിയതി എന്ന ദിവസം 39 ഫയലുകള്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ആ ഘട്ടത്തില്‍ എല്ലാ ദിവസവും ഇങ്ങനെ ഫയലുകള്‍ അയക്കുമായിരുന്നു. അവ നോക്കി അംഗീകരിക്കേണ്ടവ അംഗീകരിച്ച് തിരിച്ച് അയക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഒപ്പില്‍ വ്യാജമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here