24 മണിക്കൂറിനിടെ പരിശോധിച്ചത് 36310 സാമ്പിളുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,81,683 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
Read Also : ഇന്ന് 2479 പേർക്ക് കൊവിഡ്; 2716 പേർ രോഗമുക്തരായി
ഇന്ന് സംസ്ഥാനത്ത് 2479 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മാത്രം 477 രോഗബാധിതരുണ്ട്. 11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 34 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഏറ്റവുമധികം പേർ രോഗമുക്തരായ ദിവസം കൂടിയാണ് ഇന്ന്. വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പിൻ്റെ വാർത്താ കുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
Story Highlights – 36310 samples tested within 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here