Advertisement

ഇന്ന് 2479 പേർക്ക് കൊവിഡ്; 2716 പേർ രോഗമുക്തരായി

September 4, 2020
Google News 2 minutes Read
covid update today kerala

ഇന്ന് സംസ്ഥാനത്ത് 2479 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 477 രോഗബാധിതരുണ്ട്. 11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 34 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഏറ്റവുമധികം പേർ രോഗമുക്തരായ ദിവസം കൂടിയാണ് ഇന്ന്. വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പിൻ്റെ വാർത്താ കുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Read Also : ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി എൺപതിനായിരത്തിന് മുകളിൽ

ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പ്:

ഇന്ന് 2479 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 477 പേർ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസർഗോഡ് 236, തൃശൂർ 204, കോട്ടയം, മലപ്പുറം ജില്ലകളിൽ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂർ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂർ വടക്കാഞ്ചേരി സ്വദേശി റാഫേൽ (78), മലപ്പുറം ഒളവറ്റൂർ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുൾ റഹ്മാൻ (60), കണ്ണൂർ വളപട്ടണം സ്വദേശി വാസുദേവൻ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂർ ആലക്കോട് സ്വദേശി സന്തോഷ്‌കുമാർ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്‌റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാർ (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂർ പോങ്ങനംകാട് സ്വദേശി ഷിബിൻ (39), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 326 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 149 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 463 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 267 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 241 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 225 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 177 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 169 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 155 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 102 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 99 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 91 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 68 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 36 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

34 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂർ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

തൃശൂർ ജില്ലയിൽ എ.ആർ. ക്യാമ്പിലെ 60 പേർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 426 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 627 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 73 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,743 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,194 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1750 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Story Highlights covid update today kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here