ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി എൺപതിനായിരത്തിന് മുകളിൽ

india covid cases crossed 39 lakhs

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. പ്രതിദിന കേസുകളിൽ വീണ്ടും 83,000 ന് മുകളിൽ റിപ്പോർട്ട് ചെയ്തു. രോഗ ബാധിതരുടെ എണ്ണം 39 ലക്ഷവും മരണം 68,000വും കടന്നു.

മഹാരാഷ്ട്ര ,ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി 48,000 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ രോഗവ്യാപനമാണ് ദേശീയ കണക്കുകളിൽ പ്രതിഫലിക്കുന്നത്. 24 മണിക്കുറിനിടെ 83,341 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1096 പേർ മരിച്ചു. ആകെ രോഗബാധിതർ 39,36,748 ആയി. മരണസംഖ്യ 68,472 ഉം. കൊവിഡ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുമായി ഇന്ത്യയ്ക്ക് ഒരു ലക്ഷം കേസുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. വൈറസ് അതിവ്യാപനത്തിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്.

ഒഡീഷ, അസം, പശ്ചിമബംഗാൾ, ഡൽഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് ഡൽഹിയിൽ കേസുകളുടെ എണ്ണം 2500 ന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ മാസം വരെ രോഗവ്യാപന തോത് വർധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രോഗവ്യാപനം രൂക്ഷമായ രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ കൊവിഡിനെ നിയന്ത്രിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രാലയം ഊർജ്ജിതമാക്കും. 30,37,151 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നിരക്ക് 77.15 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.74 ശതമാനമായി കുറഞ്ഞു.

Story Highlights india covid cases crossed 39 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top