കേന്ദ്രം പുസ്തകം ഇറക്കിയെന്നേയുള്ളൂ; ലിസ്റ്റ് കൊടുത്തത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ആണ്: സംവിധായകൻ അലി അക്ബർ

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ പുസ്തകത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‌ലിയാരും ഉൾപ്പെട്ടതിൽ പ്രതികരണവുമായി ബിജെപി നേതാവും സംവിധായകനുമായ അലി അക്ബർ. കേന്ദ്രമാണ് പുസ്തകം പുറത്തിറക്കിയതെങ്കിലും കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റ് കൊടുത്തത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Read Also : കുമ്മനം തോറ്റാൽ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ
അലി അക്ബറിൻറെ ഫേസ്ബുക്ക് പോസ്റ്റ്:
സുടാപ്പീസ് & സഖാപ്പീസ് ,’പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും
അലി മുസ്‍ലിയാരും …
അപ്പോൾ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികൾ ആരായി .. ശശിയായി …
നേരാണോ തിരുമേനി ? ശെരിക്കും ശശിയായോ ?
പക്ഷെ ഒരു പ്രശ്നമുണ്ട് വർമ്മ സാറെ …
പുസ്തകം ഇറക്കിയതാരാണ് ?
കേന്ദ്ര സാംസ്‌കാരിക വകുപ്പ് ..
എന്നാണ് ഇറക്കിയത് ? 2019 മാർച്ച് 7 . (ട്വീറ്റിൽ തീയതി മാർക്ക് ചെയ്തിട്ടുണ്ട് ) ..
വാരിയം കുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ് ?
2020 ജൂൺ മാസത്തിൽ ..
അപ്പോൾ ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസിലായി ..
അപ്പോൾ പിന്നെ മനോരമ ഈ വാർത്ത ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത് എന്തിനാണ് ?
“ബെറുതെ ഒരു മനഃ സുഖം ” ??
എന്നാലും ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം ഇറക്കിയത് എന്ത് കൊണ്ടായിരിക്കും ???
പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ..
“Dictionary of Martyrs: India’s Freedom Struggle (1857-1947)”, Volume 5 പ്രതിപാദിക്കുന്നത് കേരളം , കർണാടക , തമിഴ് നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്
കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കിൽ കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങൾ കൊടുത്ത് ആരായിരിക്കും ?
കേരള സർക്കാരായിരിക്കും കൊടുത്തത്. അല്ലാതെ കേരളത്തിലെ ബിജെപിക്കാർ അല്ല ..
കേരളത്തിലെ സർക്കാർ ആരാണ് ? കമ്മ്യൂണിസ്റ്റുകരാണ് കേരളത്തിലെ സർക്കാർ.
മാപ്പിള ലഹളയിൽ ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ജിഹാദികൾക്കു സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും …
അവർ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക വകുപ്പിന് റിപ്പോർട്ട് കൊടുത്തിരിക്കുന്നത് ..
അപ്പൊ എല്ലാം പറഞ്ഞത് പോലെ … അങ്ങനെ
“പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും അലി മുസ്‍ലിയാരും “…
എന്ന നാടകവും എട്ടു നിലയിൽ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു.
ഡിക്ഷണറി ഓഫ് മാർട്ടയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്‍ലിയാരുടെയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് പുസ്തകത്തിൽ ഉള്ളത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു എന്ന് പ്രഖ്യാപിച്ച സംവിധായകൻ ആഷിഖ് അബുവിനെതിരെ കടുത്ത വിമർശനങ്ങൾ ബിജെപി അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനാക്കി ചിത്രമൊരുക്കുമെന്ന് അലി അക്ബർ പ്രഖ്യാപിച്ചു. ചിത്രത്തിനായി ക്രൗഡ് ഫണ്ടിംഗും തുടങ്ങിയിരുന്നു.
Story Highlights – Ali Akbar about dictionary of martyrs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here