Advertisement

കുമ്മനം തോറ്റാൽ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ

May 23, 2019
Google News 1 minute Read

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തോറ്റാൽ തല മൊട്ടയടിക്കുമെന്ന പന്തയത്തിൽ വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ. ‘സംഘി ഡാ’ എന്ന വിവരണത്തോടെയാണ് മൊട്ടയടിച്ച് മീശപിരിച്ച് നിൽക്കുന്ന ഫോട്ടോ അലി അക്ബർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരത്തുകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞ വാക്ക് പാലിച്ച് മൊട്ടയടിച്ചെന്നും അലി അക്ബർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കൂടെ നിന്നവരോടും മോദിയെ വീണ്ടും തെരഞ്ഞെടുത്തവർക്കും നന്ദിയുണ്ടെന്നും കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാമെന്നും കുറിപ്പിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here