എകെജി സെന്ററില്‍ സിപിഐഎം – സിപിഐ നിര്‍ണായക കൂടിക്കാഴ്ച

എകെജി സെന്ററില്‍ സിപിഐഎം – സിപിഐ നിര്‍ണായക കൂടിക്കാഴ്ച. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേന്‍ എകെജി സെന്ററില്‍ എത്തി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കണ്ടു. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശം അടക്കം ചര്‍ച്ച ചെയ്തതായാണ് സൂചന. സമകാലിക രാഷ്ട്രീയ വിവാദങ്ങളും ചര്‍ച്ച ചെയ്തു. വൈകിട്ടായിരുന്നു കൂടിക്കാഴ്ച.

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായതായി സൂചനയുണ്ട്. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സിപിഐ ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top