‘അവളെ എനിക്ക് ഇഷ്ടമായിരുന്നു… അവൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോഴും പാട്ട് എഴുതാറുള്ളത്’; ശ്രദ്ധേയമായി ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ

സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയ്താവ് ഗിരീഷ് പുത്തഞ്ചേരിയുടെ സംഭാഷണ ശകലം. ഗാനങ്ങളിലെ പ്രണയ പശ്ചാത്തലത്തെകുറിച്ച് ഗിരീഷ് പുത്തഞ്ചേരി പറയുന്ന വാക്കുകൾ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭ മലയാളികൾക്ക് സമ്മാനിച്ച പാട്ടുകളൊക്കെ തന്റെ പ്രണയത്തെക്കുറിച്ചായിരുന്നു എന്നു പറഞ്ഞ ആ വാക്കുകൾ…
”ഞാൻ വെള്ളക്കടലാസിൽ പ്രണയ ലേഖനം എഴുതിയിട്ടുണ്ട്… ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും… ഒരു പെൺകുട്ടിയ്ക്ക് എഴുതി… അവളെ എനിക്ക് ഇഷ്ടമായിരുന്നു… അവൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോഴും പാട്ട് എഴുതാറുള്ളത്…” ഗിരീഷ് പുത്തഞ്ചേരി പറഞ്ഞ വാക്കുകൾ…

എഴുതി തീർത്ത പാട്ടുകളെപോലെ തന്നെ ഗിരീഷ് പുത്തഞ്ചേരിയുടെ ശബ്ദവും സംഭാഷണത്തിൽ പ്രണയാതുരമാണ്. സവിശേഷ പ്രണയ ഭാവം തുളുമ്പുന്ന പാട്ടുകൾ… ഒരു പക്ഷേ അതുകൊണ്ട് തന്നെയാവണം എഴുതിയ പാട്ടുകളൊക്കെയും അനശ്വരമായി തുടരുന്നത്.

Story Highlights -giresh puthencherry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top