കുട്ടനാട് സീറ്റ് ബിഡിജെഎസിന് തന്നെയെന്ന് കെ.സുരേന്ദ്രന്‍

k surendran SABARIMALA

കുട്ടനാട് സീറ്റ് ബിഡിജെഎസിന് തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇക്കാര്യം ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബിഡിജെഎസിലെ പ്രശ്‌നങ്ങള്‍ മുന്നണിയെ ബാധിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ പാര്‍ട്ടിയാണ് എന്‍ഡിഎയുടെ ഭാഗമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം പൊതുതെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ നടത്തുന്ന ഉപതെരഞ്ഞെടുപ്പില്‍ അനൗചിത്യമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

കുട്ടനാട് സീറ്റ് എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസിന് തന്നെയാണ്. ഇത്തവണ അതിന് മാറ്റം വരേണ്ടതില്ല. അന്തിമ തീരുമാനമെടുക്കുന്നതിനായി നാളെ കൊല്ലത്ത് ബിഡിജെഎസ് നേതൃത്വവുമായി ചര്‍ച്ച നടത്തും. ബിഡിജെഎസിലെ പ്രശ്‌നങ്ങള്‍ മുന്നണിയെ ബാധിക്കില്ല. തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ പാര്‍ട്ടിയാണ് എന്‍ഡിഎയുടെ ഭാഗം. സുഭാഷ് വാസുവിന്റെ നീക്കങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇതിനിടെ യഥാര്‍ത്ഥ ബിഡിജെഎസ് തങ്ങളുടേതാണെന്ന അവകാശവാദവുമായി സുഭാഷ് വാസു രംഗത്തെത്തിക്കഴിഞ്ഞു. തുഷാറും കൂട്ടരും പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കാനാണ് വിമത ബിഡിജെഎസിന്റെ തീരുമാനം. തിരുവനന്തപുരത്ത് സമാന്തര സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്ന് പരസ്യ പോരിന് സുഭാഷ് വാസു തുടക്കമിടുകയും ചെയ്തിട്ടുണ്ട്്.

Story Highlights K Surendran, Kuttanad seat, BDJS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top