റോബർട്ട് പാറ്റിൻസണു കൊവിഡ് എന്ന് റിപ്പോർട്ട്; ബാറ്റ്മാൻ സിനിമാ സംഘം മുഴുവൻ ക്വാറന്റീനിൽ
ബോളിവുഡ് നടൻ റോബർട്ട് പാറ്റിൻസണു കൊവിഡ്. ഇതോടെ താരത്തെ നായകനായുള്ള സൂപ്പർ ഹീറോ മൂവി ബാറ്റ്മാൻ്റെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചു. സിനിമാ സംഘം മുഴുവൻ ക്വാറൻ്റീനിലാണ്. സിനിമാ സംഘത്തിൽ പെട്ട ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നും അതുകൊണ്ട് ചിത്രീകരണം നിർത്തിവെക്കുകയാണെന്നും നിർമാതാക്കളായ വാർണർ ബ്രോസ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ ഹോളിവുഡ് റിപ്പോർട്ടറും വാനിറ്റി ഫെയറും അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ കൊവിഡ് ബാധ പാറ്റിൻസണാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാറ്റിൻസണോ വാർണർ ബ്രോസോ ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല.
അതേ സമയം, സിനിമാ ചിത്രീകരണം പുനരാരംഭിച്ചു എന്നും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. പാറ്റിൻസൺ ഉൾപ്പെടാത്ത ദൃശ്യങ്ങളും അദ്ദേഹത്തെ സ്റ്റണ്ട് ഡബിളിനെ വെച്ചുള്ള രംഗങ്ങളും ചിത്രീകരിക്കുകയാണെന്നാണ് റിപ്പോർട്ട്. പാറ്റിൻസൺ 14 ദിവസം ക്വാറൻ്റീനിൽ തുടരും.
Read Also : സംസ്ഥാനത്ത് 34 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്
കൊവിഡ് പശ്ചാത്തലത്തിൽ, മാർച്ച് പകുതിയിൽ ചിത്രീകരണം നിലച്ച ശേഷം മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ബാറ്റ്മാൻ ഷൂട്ടിംഗ് നോർത്ത് ലണ്ടനിൽ പുനരാരംഭിച്ചത്. മാറ്റ് റീവ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2021ൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം.
ട്വൈലൈറ്റ് സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ പാറ്റിൻസൺ രണ്ട് ഹാരി പോട്ടർ സിനിമകളിലും വേഷമിട്ടു. അടുത്തിടെ റിലീസായ ക്രിസ്റ്റഫർ നോളൻ്റെ ടെനറ്റിലും പാറ്റിൻസൺ അഭിനയിച്ചിട്ടുണ്ട്. ട്വൈലൈറ്റിലൂടെ അറിയപ്പെടുന്ന നടനാണെങ്കിൽ പോലും നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. താരത്തിൻ്റെ ബാറ്റ്മാൻ ലുക്ക് വൈറലായിരുന്നു.
Story Highlights – Robert Pattinson Has COVID-19 Halting The Batman Production
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here