Advertisement

സംസ്ഥാനത്ത് 34 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്

September 4, 2020
Google News 1 minute Read
covid 19, coronavirus, kottayam

സംസ്ഥാനത്ത് 34 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂർ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിൽ എ.ആർ. ക്യാമ്പിലെ 60 പേർക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് 2479 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 477 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 274 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 248 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 236 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, കോട്ടയം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 178 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 167 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 141 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 115 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 106 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 84 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 426 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 627 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 73 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Story Highlights Coronavirus, Health workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here