ഉത്തർപ്രദേശിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ

ഉത്തർപ്രദേശിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ. വ്യാഴാഴ്ച രാവിലെയാണ് ഒരു കരിമ്പ് തോട്ടത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷം കഴുഞ്ഞ് ഞെരിച്ച് നിലയിലായിരുന്ന മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. ലഖിംപുർ ഖേരി ജില്ലയിൽ 20 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

ബുധനാഴ്ചയാണ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് മറ്റൊരു ഗ്രാമവാസിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ ആരോപണം.

ദിവസങ്ങൾക്ക് സ്‌കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കാൻ വീട്ടിൽ നിന്ന് പോയ 17-കാരിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്ത് നിന്ന് കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ലഖിംപുർ ഖേരി ജില്ലയിൽ തന്നെ 13 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Story Highlights -three year old girl raped and killed uthar pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top