Advertisement

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

September 4, 2020
Google News 1 minute Read
venjaramoodu murder two arrest recorded today

വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ ഇന്നലെ പിടികൂടിയ രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഐഎൻടിയുസി പ്രാദേശിക നേതാവ് മദപുരം ഉണ്ണി, അൻസാർ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. ഇരുവരുടേയും ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരാണ് ഇരുവരും. മറ്റാരുടേയെങ്കിലും സഹായമുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും ആരായുന്നത്. കേസിലെ ഒൻപത് പ്രതികളും പിടിയിലായിട്ടുണ്ട്.

ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.

Story Highlights venjaramoodu murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here