ഇരുപത്തിനാലു മണിക്കൂറിനിടെ പരിശോധിച്ചത് 40,162 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് അനുബന്ധിച്ചുള്ള പുതിയ ലാബിന്റെ ഉദ്ഘാടനം നാളെ നടക്കും. മലപ്പറമ്പിലെ ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലും ഉള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജന്‍, എക്‌സ്‌പെര്‍ട്, സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – 40162 covid samples tested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here