അവിഹിത ബന്ധമുണ്ടെന്ന ആരോപണം; സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കണമെന്ന് നിർദേശിച്ച് നാട്ടുകൂട്ടം

അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കണമെന്ന് നിർദേശിച്ച് നാട്ടുകൂട്ടം. രാജസ്ഥാനിലെ സികാർ ജില്ലയിലുള്ള ഖാപ് പഞ്ചായത്തിലാണ് അമ്മായിയും അനന്തരവനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് വിചിത്ര രീതിയിലുള്ള ശിക്ഷ വിധിച്ചത്.

മാത്രമല്ല, സാൻസി സമുദായത്തിൽപ്പെട്ട സ്ത്രീയ്ക്കും പുരുഷനുമാണ് ഖാപ് പഞ്ചായത്തിന്റെ അപരിഷ്‌കൃത വിചാരണ നേരിടേണ്ടിവന്നത്. ഇവർക്ക് സാമൂഹ്യ ഇടപെടൽ സാധ്യമാകണമെങ്കിൽ പുരുഷൻ 31,000 രൂപയും സ്ത്രീ 22,000 രൂപയും കെട്ടിവയ്ക്കണമെന്ന് നാട്ടുകൂട്ടം ശിക്ഷിച്ചതായും വാർത്താ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് 21 നായിരുന്നു സംഭവം. ശിക്ഷ നടപ്പിലാക്കുന്നത് കാണാൻ നിരവധി പേർ എത്തിയിരുന്നു.

അതേസമയം, അപരിഷ്‌കൃതമായ നാട്ടുകൂട്ടത്തിന്റെ നടപടിയ്‌ക്കെതിരെ സാൻസി സമാജ് അംഗങ്ങൾ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. മാത്രമല്ല, സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും ഖാപ് പഞ്ചായത്ത് ഈടാക്കിയ തുക തിരികെ നൽകണമെന്നും സാമൂഹ്യ അകലം പാലിക്കാതെ സംഘം ചേർന്നവർക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നും സംഭവത്തിന്റെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ശേഖരിക്കാൻ ശ്രമിക്കുകയാണെന്നും സികാർ എസ്പി ഹംഗൻദീപ് സിംഗ്ല വ്യക്തമാക്കി.

Story Highlights Allegations of illicit relationship; The villagers suggested that men and women should bathe in public

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top