കുതിരയുമായി ചങ്ങാത്തം കൂടി കൊച്ചു മിടുക്കൻ

ഒരു കുതിരയെ പാറു എന്ന് നീട്ടി വിളിക്കുന്ന ഒരു കൊച്ചുമിടുക്കനുണ്ട് കോഴിക്കോട്. കുതിരവട്ടം സ്വദേശിയായ അഭിജിത്ത് ജസീന ദമ്പതികളുടെ മകൻ അഭിറാം ആണ് കുതിരയുമായി ചങ്ങാത്തം കൂടിയോൻ. അഭിറാമിനും, അഭിറാമിന്റെ കുതിരയും ഈ അടുത്ത് നാലാം ജന്മദിനം ഒരുമിച്ചാഘോഷിച്ചിരുന്നു.
ഒരു മാസമായി ഈ പാറു അഭിറാമിന്റെ വീട്ടിലെത്തിയിട്ട്. മറ്റാരുമായും ഇണങ്ങും മുമ്പേ രണ്ട് പേരും കൂട്ടായി. ഇന്ന് ഗോ എന്ന് പറഞ്ഞാൽ പാറു നടക്കും, സ്റ്റോപ്പ് എന്ന് കേട്ടാൽ നിൽക്കും. ഉറങ്ങി എഴുന്നേൽക്കുന്നത് മുതൽ രാത്രി മയങ്ങും രണ്ട് പേരും ഒരുമിച്ചാണ് നടപ്പ്.
ഇടക്ക് കൂട്ടായി പത്ത് മാസം മാത്രം പ്രായമുള്ള കൊച്ചനുജത്തി അഭിമന്യയുമുണ്ടാകും. അഭിമന്യ കയറിയാൽ പിന്നെ, പാറു നടക്കണം. ഇല്ലെങ്കിൽ രണ്ടാളും തമ്മിൽ പിണങ്ങും അത്ര കേട്ടു പരിചയമില്ലാത്ത ഒരു പേര് കുതിരക്കിട്ടതിലും അഭിറാമിനു കാരണമുണ്ട്. ‘അച്ഛമ്മയ്ക്ക് പണ്ടുണ്ടായിരുന്ന പശുവിന്റെ പേര് പാർവതി എന്നായിരുന്നു. അതിന്റെ പേരാണ് കുതിരയ്ക്കും നൽകിയിരിക്കുന്നത്’ എന്ന് അഭിറാം പറയുന്നു. ഇപ്പോൾ കോഴിക്കോടെങ്ങും സംസാരം കുതിരവട്ടത്തെ കുതിര വിശേഷങ്ങളാണ്.
Story Highlights – Friendship with the horse is also a little clever
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here