സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്ളാറ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു

സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്ളാറ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. കേസിലെ പ്രധാന പ്രതികള്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ വച്ചെന്നായിരുന്നു എന്‍ഐഎ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തേയും കേസിലെ പ്രധാന പ്രതികളെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും ഫ്ളാറ്റില്‍ തെളിവെടുപ്പ് നടത്തുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് സെക്രട്ടേറിയറ്റിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെത്തി സിസിടിവികളും സെര്‍വര്‍ മുറിയുമാണ് പരിശോധിച്ചത്. സെര്‍വര്‍ റൂമിലുള്ള സിസിടിവികളുടെ ദൃശ്യങ്ങള്‍ സുരക്ഷിതമാണോയെന്നാണ് ആദ്യം പരിശോധിച്ചത്. പിന്നീട് സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളും പരിശോധിച്ചു.
Story Highlights – Gold smuggling case, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here