അധ്യാപക സമൂഹം കൂടുതല്‍ ജാഗ്രതയോടെ കര്‍മനിരതരാകണം ; രാഷ്ട്രപതി രാം നാഥ് കോവിന്ദ്

അധ്യാപക സമൂഹം കൂടുതല്‍ ജാഗ്രതയോടെ കര്‍മനിരതരാകണമെന്ന് ആഹ്വാനം ചെയ്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ദേശീയ അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നുള്ള 47 അധ്യാപകര്‍ ഇത്തവണത്തെ അധ്യാപക അവാര്‍ഡ് ജേതാക്കളായി.

കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്ച്വല്‍ സംവിധാനത്തിലൂടെയായിരുന്നു അവാര്‍ഡ് വിതരണം. ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അധ്യാപക ദിനത്തില്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും പ്രാധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു.

Story Highlights National Teacher Awards were presented by the President

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top