പെൻസിൽ മുനകളിൽ വിസ്മയം തീർത്ത് കലാകാരൻ

പെൻസിൽ മുനകളിൽ വിസ്മയം തീർത്ത് കലാകാരൻ. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളുടെ പേരുകൾ പെൻസിൽ മുനകളിൽ കൊത്തിയെടുത്ത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് പാലക്കാട് മണലി സ്വദേശിയാണ് ശരവണൻ.

മൂന്ന് മിനിട്ട് മതി ഒരു രാജ്യത്തിന്റെ പേര് പെൻസിൽ മുനയിൽ കൊത്തിവെയ്ക്കാനെന്ന് ശരവണൻ പറയുന്നു. 20 മണിക്കൂർ എടുത്താണ് 195 രാജ്യങ്ങളുടെ പേരുകൾ അത്രകണ്ട് കൃത്യതയോടെ പെൻസിലിൽ ശരവണൻ എഴുതിയത്. ഇതോടെ ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിലും ഈ പാലക്കാട്ടുകാരൻ സ്ഥാനമുറപ്പിച്ചു. പാലക്കാട് പോളിടെക്‌നിക്കിൽ നിന്ന് ഡിപ്ലോമയെടുത്ത ശരവണൻ 8-ാം ക്ലാസ് മുതൽ പെൻസിൽ കാർവിംഗ് പരിശീലിക്കുന്നുണ്ട്.

പക്ഷേ, ഒരു റെക്കോഡിന് വേണ്ടി പരിശ്രമിക്കുന്നത് ഇത് ആദ്യം. തൃച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ച ശരവണൻ അങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. അമ്മയും സഹോദരിയും മുത്തശിയുമടങ്ങുന്ന ചെറു കുടുംബത്തിന് ഭാവിയിൽ പ്രതീക്ഷയാകാൻ.

Story Highlights Awesome artist with pencil carving

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top