ബംഗളൂരു ലഹരി ഇടപാട്; നടി രാഗിണി ദ്വിവേദി അറസ്റ്റിൽ

ബംഗളൂരു ലഹരി ഇടപാട് കേസിൽ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. കസ്റ്റഡിയിൽ എടുത്ത് എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്.

ലഹരി ഇപടാണ് കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ യെലഹങ്കയിലെ ഫ്‌ളാറ്റിൽ ഇന്നലെ റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി സമയം നീട്ടി ചോദിച്ചെങ്കിലും ഇത് നിഷേധിച്ചിരുന്നു. കന്നഡ സിനിമയിലെ കൂടുതൽ പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Read Also : ബംഗളൂരു ലഹരി മരുന്ന് കേസ്; പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ചും ശൃംഖല

കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിനിമയിലെ ലഹരി ഇടപാടുകളിൽ രവി ശങ്കറിന് മുഖ്യ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. നടിയും മോഡലുമായ സഞ്ജന ഗൽറാണിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ സഹായികളിൽ ഒരാൾ അറസ്റ്റിലായതായാണ് സൂചന.

Story Highlights Bengaluru, Drug mafia, Ragini dwivedi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top