പാകിസ്താന് ആയുധം വിൽക്കില്ലെന്ന് റഷ്യ; ഇന്ത്യയ്ക്ക് നൽകും

ഇന്ത്യയ്ക്ക് ഒപ്പം തന്നെയെന്ന് വ്യക്തമാക്കി റഷ്യ. പാകിസ്താന് വേണ്ടി ചൈന നടത്തിയ സമ്മർദവും റഷ്യ തള്ളി. റഷ്യയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർജി ഷൊയ്ഗുവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണം വിപുലപ്പെടുത്തുമെന്നും വിവരം. ‘മേഖലയിൽ സമാധാനം നിലനിറുത്താൻ പരസ്പര വിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം വേണം . അതിന് പാകിസ്താന് ആയുധം നൽകുന്നത് നല്ലതല്ലെന്നും റഷ്യ. അതേസമയം പ്രതിരോധ സഹകരണം ഇന്ത്യയുമായി സാധ്യമായ അത്രയും വിപുലമാക്കും എന്ന് പ്രഖ്യാപിച്ച റഷ്യ എകെ 203 റൈഫിളുകൾ ഇന്ത്യൻ സേനക്ക് ലഭ്യമാക്കാൻ തീരുമാനിച്ചു.
Read Also : കൊവിഡ് വാക്‌സിന്‍: റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും ചേരുന്ന ക്വാഡ് സഖ്യ രൂപീകരണം മുൻനിർത്തി റഷ്യയെ ഇന്ത്യയ്ക്ക് എതിരാക്കാനായിരുന്നു ചൈനീസ്- പാകിസ്താൻ ശ്രമങ്ങൾ. കാശ്മീർ, ഭീകരവാദം എന്നീ വിഷയങ്ങളിൽ തങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം ആണെന്ന് ഇരുരാജ്യങ്ങളോടും സൂചിപ്പിച്ചാണ് റഷ്യ പാകിസ്താന്റെ അഭ്യർത്ഥന നിരസിച്ചത്.
എകെ 47 റൈഫിളുകളുടെ ആധുനിക പതിപ്പാണ് എകെ203 റൈഫിൾ. ശത്രുവിനെതിരെ ഒരു മിനിറ്റിനുള്ളിൽ 600 വെടിയുണ്ടകൾ പായിക്കാനുള്ള കഴിവാണ് കലാഷ്‌നിക്കോവ് കമ്പനി നിർമിക്കുന്ന ഈ അത്യാധുനിക തോക്കിന്റെ പ്രത്യേകത. ഇന്ത്യയിൽ വച്ച് തന്നെ ഈ തോക്ക് നിർമിച്ച് നൽകാനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ.
7.7 ലക്ഷം തോക്കുകളാകും ഇന്ത്യ സംഭരിക്കുക. ഇതിൽ അടിയന്തരമായി ഒരു ലക്ഷം തോക്കുകൾ ഇറക്കുമതി ചെയ്യാനും ബാക്കിയുള്ളവ ഇന്ത്യയിൽ തന്നെ നിർമിക്കാനുമാണ് തീരുമാനം. അമേഠിയിൽ 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഫാക്ടറിയിലാകും മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവർത്തനം.
Story Highlights – russia, pakistan, weapon selling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here