കണ്ണൂര്‍ ജില്ലയില്‍ ആക്ടീവ് ആയി തുടരുന്നത് ആറ് കൊവിഡ് ക്ലസ്റ്ററുകള്‍

കണ്ണൂര്‍ ജില്ലയില്‍ 15 ക്ലസ്റ്ററുകള്‍ ഉണ്ടായതില്‍ ആറെണ്ണമാണ് ആക്ടീവ് ആയി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ തലശ്ശേരി ഗോപാല്‍പേട്ട, തളിപ്പറമ്പ്, കണ്ണൂര്‍ തയ്യില്‍, കണ്ണര്‍ ഗവ. മെഡിക്കല്‍ കോളജ്, മുഴപ്പിലങ്ങാട് എഫ്‌സിഐ എന്നിവയാണ് പ്രധാന ക്ലസ്റ്ററുകള്‍. പാട്യം ക്ലസ്റ്ററില്‍ കേസുകള്‍ കുറഞ്ഞുവരികയാണ്. മറ്റ് ഒമ്പത് ക്ലസ്റ്ററുകളില്‍ രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഇവിടെ പുതിയ കേസുകള്‍ ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍ഗോഡ് 276 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊവിഡ് മരണസംഖ്യ ഉയരുന്നത് കാസര്‍ഗോഡ് ആശങ്കക്ക് കാരണമായിട്ടുണ്ട്. കൊവിഡ് രോഗവ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ജില്ലയില്‍, മൂന്നാംഘട്ടത്തിലാണ് 42 പേര്‍ മരിച്ചത്. തീരദേശ പ്രദേശങ്ങളിലെ രോഗവ്യപനവും പ്രധാന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Six covid clusters in Kannur district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top