പി ജെ ജോസഫിന് തിരിച്ചടി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ഒപ്പമെന്ന് സൂചന നൽകി സ്പീക്കർ

കേരള കോൺഗ്രസ് എമ്മില്‍ കൂറുമാറ്റ വിഷയം വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയും കണക്കിലെടുത്താകും തീരുമാനമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വിപ്പ് ലംഘനം സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. അറിയിച്ചത് വിപ്പ് നൽകുന്ന കാര്യം മാത്രമാണെന്നും സ്പീക്കർ.
Read Also : തെരഞ്ഞെടുപ്പ് കമ്മീഷന്റെത് അവസാന വാക്കല്ലെന്ന് പി ജെ ജോസഫ്; കോടതിയെ സമീപിക്കും
കേരള കോൺഗ്രസ് തർക്കത്തിൽ സ്പീക്കറുടെ നിലപാട് നിർണായകമാണ്. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷ പ്രകാരം സ്പീക്കറുടെ നിലപാട് അനുകൂലമാവുമെന്നാണ് പിജെ ജോസഫ് പ്രതീക്ഷിച്ചത്. എന്നാൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയും കണക്കിലെടുക്കുമെന്ന് സ്പീക്കർ ട്വൻറിഫോറിനോട് പറഞ്ഞു. സ്പീക്കറുടെ വെളിപ്പെടുത്തൽ ജോസ് കെ മാണി പക്ഷത്തിന് ആശ്വാസവും ജോസഫ് പക്ഷത്തിന് തിരിച്ചടിയുമായി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അന്തിമമല്ലെന്ന് സ്പീക്കറുടെ നിലപാടിനോട് പി ജെ ജോസഫ് പ്രതികരിച്ചു. അപ്പീൽ നൽകിയിട്ടുണ്ടെന്നും തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ്. അനുകൂലമായിരിക്കും വിധി. അഭിഭാഷകരും അത് ഉറപ്പ് നൽകിട്ടുണ്ട്. കോടതി അലക്ഷ്യമാണ് പാർട്ടി യോഗം ചേരുന്നതെന്നും പി ജെ ജോസഫ്.
Story Highlights – kerala congress m, sreeramakrishnan speaker, pj joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here