കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തണമെന്ന് നിർദേശം

covid kerala

കൊവിഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന മേഖലകളിൽ മുഴുവൻ പേരിലും ആന്റിജൻ പരിശോധന നടത്തണമെന്ന് കേന്ദ്ര നിർദേശം. വൈറസ് സാന്നിധ്യവും വ്യാപനവും മാസങ്ങൾ കഴിഞ്ഞിട്ടും പിടിച്ചു നിർത്താൻ സാധിക്കാതെ വന്നതോടെയാണ് കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് സമ്പൂർണ പരിശോധന നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.

നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളിലെ രോഗിബാധിതരുടെ സമ്പർക്കപ്പട്ടികയിലുള്ളവർ, രോഗലക്ഷണമുള്ളവർ, ആരോഗ്യപ്രവർത്തകർ, ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഇതിന് പുറമേ മുഴുവൻ പേരിലും പരിശോധന നടത്താനാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതിലൂടെ കൊവിഡ് വ്യാപനം പിടിച്ചു നിർത്താൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രത്യേകം സർവെയ്‌ലൻസ് സംഘത്തെ നിയോഗിക്കണനെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്നലെ 2655 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 2433 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 61 പേർ ആരോഗ്യ പ്രവർത്തകരായിരുന്നു.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top