ആറ്റിങ്ങലിൽ വൻകഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 500 കിലോ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം ആറ്റിങ്ങൽ ദേശീയ പാതക്ക് സമീപം കോരാണിയിൽ വൻകഞ്ചാവ് വേട്ട. 500 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Read Also : തിരുവനന്തപുരം ആറ്റിങ്ങലില്‍ 40 കിലോ കഞ്ചാവ് പിടികൂടി

കണ്ടെയ്‌നർ ലോറിയിലെ ഡ്രൈവറുടെ എസി ക്യാബിനിൽ ഒളിപ്പിച്ച നിലയിൽ 50 പാക്കറ്റുകൾ കണ്ടെടുത്തതായാണ് വിവരം. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ആന്ധ്രാ പ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിയതെന്നാണ് സൂചന. പഞ്ചാബ് സ്വദേശിയെയും ജാർഖണ്ഡ് സ്വദേശിയുമാണ് പിടിയിലായത്. സംഘത്തിൽ മലയാളികളുണ്ടെന്നും വിവരം.

കണ്ണൂർ കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. മൈസൂർ കേന്ദ്രമായുള്ള സംഘമാണ് കഞ്ചാവ് കടത്തിയതെന്നും വിവരം. 20 കോടിയോളം രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. കേരളത്തിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നും അധികൃതർ.

Story Highlights 500 kg kanja seized in pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top