വേട്ടക്കാരുടെ കെണിയില്‍ നിന്ന് ഷോക്കേറ്റ് അറുപതുകാരന്റെ മരണം; പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പൊലീസ്

പാലക്കാട് മണ്ണൂരിൽ കാട്ടുപന്നിവേട്ടക്കാരുടെ ഇലക്ട്രിക് കുടുക്കിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിയാൻ പോലുമാകാതെ മങ്കര പൊലീസ്. കഴിഞ്ഞ 20 നാണ് മണ്ണൂർ സ്വദേശി വേലായുധനെ (60) വീടിന് സമീപത്തെ പാടത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് പട്ടികജാതി- പട്ടികവർഗ കമ്മീഷൻ അംഗം ആവശ്യപ്പെട്ടു.
Read Also : സിനിമയിൽ ലൈറ്റ്മാനായി പ്രവർത്തിച്ചിരുന്ന പ്രസാദ് ഷോക്കേറ്റ് മരിച്ചു
കഴിഞ്ഞ മാസം 19 നാണ് രാത്രി കാവലിലായി സമീപത്തെ വീട്ടിലേക്ക് വേലായുധൻ സ്വന്തം വീട്ടിൽ നിന്ന് പോയത്. അടുത്ത ദിവസം ഇദ്ദേഹത്തെ പാടത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്നിക്ക് വച്ച ഷോക്ക് വയർ തട്ടിയാണ് വേലായുധന് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
സ്ഥിരമായി വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങളെ കുറിച്ച് നാട്ടുകാർ സൂചന നൽകിയിട്ടും കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കണമെന്ന ആവശ്യവുമായി പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ അംഗം എസ് അജയകുമാർ രംഗത്തെത്തി. പാടശേഖരത്തിന്റെ ഉടമകളെ കേസിൽ പ്രതിയാക്കി അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നതായും ആക്ഷേപമുണ്ട്. പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ സമരമാരംഭിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Story Highlights – police couldnt find culprits, man died due to shock from animal trap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here