സിനിമയിൽ ലൈറ്റ്മാനായി പ്രവർത്തിച്ചിരുന്ന പ്രസാദ് ഷോക്കേറ്റ് മരിച്ചു

നിരവധി സിനിമകളിൽ ലൈറ്റ്മാനായി പ്രവർത്തിച്ചിരുന്ന പ്രസാദ് ഷോക്കേറ്റ് മരിച്ചു. ഏഴിമല നാവിക അക്കാദമിയിൽ വച്ചാണ് അപകടമുണ്ടായത്. നടന്മാരും സംവിധായകരും നിർമാതാക്കളും ഉൾപ്പെടെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.

പയ്യന്നൂർ സ്വദേശിയാണ് പ്രസാദ്. രജപുത്ര യൂണിറ്റിലെ ലൈറ്റമാനായിരുന്നു. കൊവിഡിനെ തുടർന്ന് മറ്റ് ജോലികൾ ചെയ്തു വരികയായിരുന്നു. നാവിക അക്കാദമിയിൽ ദിവസവേതനത്തിന് ജോലി നോക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Story Highlights Lightman, Prasad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top