‘അഭിനന്ദനങ്ങൾ ഇന്ത്യ, ഒരു ഇടത്തരം കുടുംബത്തെ ഫലപ്രദമായി നിങ്ങൾ തകർത്തു കളഞ്ഞു’; മകന്റെ അറസ്റ്റിൽ പ്രതികരണവുമായി റിയ ചക്രവർത്തിയുടെ പിതാവ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ നടി റിയ ചക്രവർത്തിയുടെ സഹോദരൻ ഷൗവിക് ചക്രവർത്തി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഇരുവരുടെയും പിതാവും ലഫ്. കേണലുമായ ഇന്ദ്രജിത്ത് ചക്രവർത്തി.

‘അഭിനന്ദനങ്ങൾ ഇന്ത്യ. നിങ്ങൾ എന്റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു. അടുത്തത് എന്റെ മകളാവുമെന്നെനിക്കുറപ്പാണ്. എന്നാൽ, അതിന് ശേഷം ആരെന്ന് എനിക്കറിയില്ലെന്നും ഒരു ഇടത്തരം കുടുംബത്തെ ഫലപ്രദമായി നിങ്ങൾ തകർത്തുകളഞ്ഞു. നീതി ലഭിക്കണം എന്ന പേരിൽ എല്ലാം ന്യായീകരിക്കപ്പെടുന്നു, ജയ് ഹിന്ദ്” ഇന്ദ്രജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയ ചക്രബർത്തിക്ക് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സമൻസ് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക് ചക്രവർത്തിയെയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയേയും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സുശാന്തിനായി റിയയുടെ നിർദേശപ്രകാരം സാമുവൽ വഴി മയക്കു മരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് ചക്രവർത്തി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. ഷൗവിക്കിന്റെ നിർദേശപ്രകാരം താൻ ലഹരി മരുന്ന് എത്തിച്ചിരുന്നതായി സാമുവലും സമ്മതിച്ചു. ഇടപാടിനായി ഇരുവരും നടത്തിയ പണമിടപാടുകൾ റിയയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണെന്ന അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Story Highlights riya chakraborthy father reaction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top