കോഴിക്കോട് തകർന്ന ബോട്ടിലെ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട് കടപ്പുറത്ത് കരയ്ക്കടിഞ്ഞ ബോട്ടിലെ അഞ്ച് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ കൊല്ലകോട് സ്വദേശികളായ ഫ്രാൻസിസ്, ഡേവിസൺ, ബിനു, സെൽവദാസ്, ഷിബു എന്നിവരാണ് തിരികെ എത്തിയത്.

മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ഇന്നലെ രാത്രി ഏഴ് മണിക്ക് ശക്തമായ കാറ്റിൽ നെടുകെ പിളരുകയായിരുന്നു. മറ്റൊരു ബോട്ടിലാണ് ഇവർ ബേപ്പൂർ തുറമുഖത്ത് തിരിച്ചെത്തിയത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവർ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. ഇവർ സഞ്ചരിച്ച തകർന്ന ബോട്ട് ഇന്ന് പുലർച്ചെയാണ് കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞത്.

Story Highlights Kozhikode, Boat accidet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top