Advertisement

നിറഞ്ഞ് കവിഞ്ഞ് രാജ്യത്തെ ജയിലുകൾ; കേരളം പതിമൂന്നാം സ്ഥാനത്ത്

September 7, 2020
Google News 1 minute Read

കേരളം അടക്കം 21 സംസ്ഥാനങ്ങളിലെ ജയിലുകൾ പരിധിയും കടന്ന് നിറഞ്ഞു കവിഞ്ഞതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. ഉൾക്കൊള്ളാവുന്നതിന്റെ 118.5 ശതമാനം അധികം തടവുകാരെയാണ് ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നത്. പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണിത്.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ: 2019 ഡിസംബർ 31ലെ കണക്ക് പ്രകാരം 478,600 പേരാണ് രാജ്യത്തെ വിവിധ ജയിലുകളിലായി ഉള്ളത്. ഇത് ജയിലുകൾക്ക് ഉൾക്കൊള്ളാവുന്നതിന്റെ 118.5 ശതമാനം അധികമാണ്. കേരളത്തിൽ 109.6 ശതമാനവും. ഡൽഹിയിലെ ജയിലുകളിലാണ് സ്ഥിതി രൂക്ഷം. 10,000 തടവുകാരെ പാർപ്പിക്കേണ്ട ഇടത്ത് 17,500 പേരെ കുത്തിനിറച്ചിരിക്കുന്നു. ഉത്തർപ്രദേശും ഉത്തരാഖണ്ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേരളം പതിമൂന്നാം സ്ഥാനത്തും. ഓരോ എട്ട് തടവുകാരിൽ ഒരാൾ 50 വയസിന് മുകളിലുള്ളവരാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ പേർക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. എങ്കിലും പല ജയിലുകളിലും രോഗം പടരുന്ന സാഹചര്യത്തിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.

Story Highlights National crime records bureau, Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here