മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ആറടി ഉയരത്തിൽ ‘മെഗാ’ ചിത്രവുമായി കുരുന്നുകൾ

പിറന്നാൾ ആഘോഷിക്കുന്ന നടൻ മമ്മൂട്ടിക്ക് വ്യത്യസ്ഥമായൊരു പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം കുരുന്നുകൾ. എറണാകുളം ആർട്ട് ഇൻ ആർട്ട് ചിത്ര രചന സ്‌കൂളിലെ എട്ട് കുട്ടികൾ വീടുകളിൽ ഇരുന്ന് മെഗാ സ്റ്റാറിന്റെ ആറടി ഉയരമുള്ള മെഗാ ചിത്രമാണ് വരച്ചത്. പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ നേരിൽ കണ്ട് ചിത്രം കൈമാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ.

Read Also : അച്ഛൻ മരിച്ചപ്പോൾ അമ്മയെ വിളിച്ച് വാക്ക് കൊടുത്തു; അത് പാലിക്കാൻ മൂന്ന് സിനിമകൾ മാറ്റിവച്ച് എന്റെ സിനിമ ചെയ്തു: മമ്മൂട്ടിയെപ്പറ്റി മാർത്താണ്ഡൻ

നിത്യേനയുള്ള ഓൺലൈൻ ചിത്രരചനാ ക്ലാസിനിടയിലാണ് മലയാളത്തിലെ നടന വിസ്മയമായ മമ്മൂട്ടിയുടെ പിറന്നാളിനെ കുറിച്ച് ചർച്ചയുണ്ടായത്. അങ്ങനെയെങ്കിൽ സമ്മാനമായി എന്ത് നൽകും എന്ന ചിന്ത പിറകെ വന്നു. അവസാനം മലയാളത്തിന്റെ മെഗാ സ്റ്റാറിന് ഒരു മെഗാ ചിത്രം തന്നെ വരച്ചുനൽകാമെന്ന തീരുമാനത്തിലെത്തി. എട്ട് പേർ ചേർന്ന് മധുരരാജയിലെ പോസ്റ്ററിനെ ആധാരമാക്കി ആറടി ഉയരമുള്ള ചിത്രം തന്നെ നിർമിച്ചു. കൊവിഡ് കാലമായതിനാൽ എല്ലാവരും വീടുകളിലിരുന്ന് എട്ട് ഭാഗങ്ങളായാണ് ചിത്രം പൂർത്തിയാക്കിയത്.

അധ്യാപികയായ സീമ സുരേഷ് കുട്ടികൾക്ക് പൂർണ പിന്തുണയും നൽകി. ഈ ചിത്രം മമ്മൂട്ടിക്ക് നേരിട്ട് കൈമാറണമെന്നാണ് ഇവരുടെ ആഗ്രഹം. ആർട്ട് ഇൻ ആർട്ട് ഓഗസ്റ്റ് 15 ന് നടത്തിയ കുട്ടികളുടെ ഓൺലൈൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി ആയിരുന്നു.

Story Highlights mammootty, birthday celebration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top