ദേശീയ കിക്ക് ബോക്‌സിംഗ് താരം കിണറ്റിൽ മരിച്ച നിലയിൽ

ദേശീയ കിക്ക് ബോക്സിംഗ് താരത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശി ഹരികൃഷ്ണൻ (23) ആണ് മരിച്ചത്. സമീപത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഹരികൃഷ്ണൻ വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീടിന് 300 മീറ്ററോളം ദൂരെയുള്ള തോട്ടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

പെരിന്തൽമണ്ണ അൽശിഫ കോളജിൽ ആയുർവേദ തെറാപ്പി വിദ്യാർത്ഥിയായിരുന്നു. കിക്ക് ബോക്സിംഗിൽ സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Story Highlights Found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top