മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവുമായി സംവിധായകരായ പ്രമോദ് പപ്പന്മാർ; വിഡിയോ കാണാം

pramod pappan birthday mammootty

മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവുമായി സംവിധായകരായ പ്രമോദ് പപ്പന്മാർ. കലാഭൈരവൻ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ ഗാന വിഡിയോ മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഔസേപ്പച്ചൻ സംഗീതം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ്. ആദ്യത്തെ ഡിജിറ്റല്‍ പെയിന്റഡ് മ്യൂസിക്കല്‍ വീഡിയോ എന്ന അവകാശവാദത്തോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. നിർമ്മാതാവായ ബാദുഷ തൻ്റെ യൂട്യൂബ് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.

Read Also : മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ആറടി ഉയരത്തിൽ ‘മെഗാ’ ചിത്രവുമായി കുരുന്നുകൾ

മമ്മൂട്ടിയുടെ 69ആം പിറന്നാൾ കലാകേരളം ആഘോഷമാക്കുകയാണ്. നിരവധി ആളുകൾ താരത്തിന് ജന്മദിനാശംസ നേർന്നു. 1951 സെപ്തംബർ 7ന് ജനിച്ച മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി 71ൽ പിജി വിശ്വംഭരൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രാഭിനയം ആരംഭിക്കുന്നത്. 1979ൽ എംടി വാസുദേവൻ നായർ സംവിധാനം ചെയ്ത ദേവലോകത്തിലാണ് മമ്മൂട്ടി ആദ്യമായി നായകനായത്. പക്ഷേ, സിനിമ റിലീസായില്ല. തൊട്ടടുത്ത വർഷം കെജി ജോർജിൻ്റെ മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി നായകനായി ആരാധകരിലേക്കെത്തി. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കാണ് മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

അര നൂറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ മൂന്നു തവണ അദ്ദേഹം ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും 13 ഫിലിം ഫെയർ പുരസ്കാരങ്ങളും മമ്മൂട്ടി ഇക്കാലയളവിൽ സ്വന്തമാക്കിയിട്ടുണ്ട്. 1998ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

Story Highlights pramod pappan birthday present to mammootty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top