പള്ളിക്കാൽ തറവാടിന്റെ കാര്യസ്ഥനായ ‘സഹായി ബാലൻ’ അധികമാരും കേൾക്കാത്ത മതമൈത്രിയുടെ അടയാളം

കാസർഗോഡൻ ചരിത്രത്തിൽ ഉശിരിന്റെ പേരാണ് കയ്യൂർ. ആ കയ്യൂരിൽ നിന്ന് അധികമാരും കേൾക്കാത്ത ഒരു മതമൈത്രിയുടെ സന്ദേശത്തിന്റെ കഥയുണ്ട്. മഖാമിന്റെയും ഇസ്ലാം തറവാടിന്റെയും കാര്യസ്ഥനായ സഹായി ബാലന്റെ കഥയാണത്. കയ്യൂരുകാർ സ്‌നേഹത്തോടെയാണ് ബാലനെ ‘സഹായി ബാലൻ’ എന്ന് വിളിക്കുന്നത്. കയ്യൂരിലെ പ്രസിദ്ധമായ പള്ളിക്കാൽ എന്ന മുസ്ലിം തറവാടും മുന്നിലെ മഖാമുമാണ് കഴിഞ്ഞ 18 വർഷമായി
ബാലേട്ടന്റെ ജീവതത്തോടൊപ്പമുള്ളത്.

Read Also : മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ആറടി ഉയരത്തിൽ ‘മെഗാ’ ചിത്രവുമായി കുരുന്നുകൾ

700 വർഷങ്ങൾക്ക് മുൻപ് മക്കയിൽ നിന്നും ഇസ്ലാം മത പ്രബോധനത്തിനായി എത്തിയ മാലിക് ദിനാറിന്റെ മൂന്ന് അനുയായികൾകളുണ്ടായിരുന്നു. പള്ളിക്കാൽ തറവാട് മുറ്റത്ത് പാലമര ചുവട്ടിൽ അവരുടെ ഖബറിടങ്ങൾക്ക് കാവലാളാണ് ഈ സഹായി ബാലൻ.

ഇവിടുത്തെ സഹായിയും കാര്യക്കാരനുമൊക്കെ ബാലേട്ടനാണ്. എന്നും പതിവു തെറ്റാതെയെത്തി മഖാമും നാശത്തിന്റെ വക്കിലെത്തിയ തറവാടും വൃത്തിയാക്കും. നേരത്തെ സന്ദർശകർ എത്താറുള്ള ഇടമായിരുന്നു ഈ പ്രദേശം. വരുന്നവർക്കും കൗതുകമാണ് സഹായിയുടെ കഥ.

ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്ന പുതിയ കാലത്ത് ഈ ബന്ധം ഇങ്ങനെ ദൃഢപ്പെടുന്നതിന് കയ്യൂർ എന്ന നാടും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യനും മതങ്ങളും ദൈവങ്ങളും പങ്കുവയ്ക്കാത്ത ചരിത്രമായി സഹായി ബാലേട്ടൻ കയ്യൂരിൽ ജീവിക്കുന്നു.

Story Highlights kasargod, sahayi balan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top