മമ്മൂട്ടിക്കായി മകൾ സമ്മാനിച്ച ആ കേക്കിന്റെ പ്രത്യേകത ഇതാണ്…

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ നേരിട്ടും അല്ലാതെയും ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. താരത്തിന് ആശംസകൾ നേരുന്നതിലും സമ്മാനം ഒരുക്കുന്നതിലെ വൈവിധ്യവുമെല്ലാം പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മകനും നടനുമായ ദുൽഖർ സൽമാൻ വാപ്പച്ചിക്ക് സ്‌നേഹചുംബനം നൽകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാൽ, മകൾ സുറുമി വാപ്പച്ചിക്കായി ഒരു സ്‌പെഷ്യൽ കേക്കാണ് ചെയ്യിപ്പിച്ചത്.

മരങ്ങളും ചെടികളും നടാനും അവയിൽ പഴങ്ങൾ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് ചെടികളും പഴങ്ങളും നിറഞ്ഞ് നിൽക്കുന്ന ചെടിയുടെ ആകൃതിയിലുള്ള കേക്കാണ് സമ്മാനിച്ചത്. നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Story Highlights This is the cake that Mammootty gave to his daughter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top