ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെയുള്ള വധശ്രമം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

കരിപ്പൂരിൽ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നത് തടഞ്ഞ ഡിആർഐ ഉദ്യോഗസ്ഥരെ അപായപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഡിആർഐ. സ്വർണം കടത്താൻ സഹായിച്ചവരെന്ന് സംശയിക്കുന്ന രണ്ട് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കരിപ്പൂർ വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പർ വൈസർമാരെയാണ് ഡിആർഐ കസ്റ്റഡിയിലെടുത്തത്. ഇന്നലെയും രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം നാലായി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. വിദേശത്ത് നിന്ന് ഒന്നിലേറെ യാത്രക്കാർ വഴി എത്തിച്ച സ്വർണം വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച ശേഷം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവ സ്ഥലത്ത് നിന്ന് പിടികൂടിയ സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനി കൊടുവള്ളി സ്വദേശി നിസാറിനേയും അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Read Also :മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു

രക്ഷപ്പെട്ട പ്രതി അരീക്കോട് പത്തനാപുരം സ്വദേശി ഫസലിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം അക്രമണത്തിനിയരായ ഡിആർഐ ഓഫീസർ ആൽബർട്ട് ജോർജ്, ഡ്രൈവർ നജീബ് എന്നിവർ ചികിത്സയിലാണ്. നജീബിന്റെ പരുക്ക് ഗുരുതരമാണ്.

Story Highlights DRI, Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top