ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ച സംഭവം: കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

ആലുവയിൽ നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച മൂന്നു വയസുകാരന്റെ യഥാർത്ഥ മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നടത്തുന്ന സമരം പത്ത് ദിവസം പിന്നിട്ടതോടെ, കൂടുതൽ പരിശോധന നടത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അധികൃതരുടെ തീരുമാനം. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതല ആലുവ ഡിവൈഎസ്പിക്ക് നൽകി.
കുഞ്ഞിൻറെ മരണകാരണം അറിയാൻ മാതാവ് നന്ദിനി നടത്തുന്ന നീതിക്കുവേണ്ടിയുള്ള സമരം പിന്തുണ ഏറിയതോടെ ഇന്നലെ വൈകിട്ട് 8 മണിക്ക് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ആലുവയിൽ എത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. അതേ സമയം ബോർഡ് രൂപീകരിച്ച ശേഷം മാത്രമേ സമരം അവസാനിപ്പിക്കു എന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.
Story Highlights – coin, aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here