ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വയ്ക്കരുതേ…

കൈയ്യിൽ കിട്ടുന്നതൊക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഫ്രിഡ് എന്നതിലുപരി അതിനെ ഒരു ഫുഡ് ഷെൽഫ് ആക്കി മാറ്റാറാണ് പതിവ്. ഈ പതിവ് പലപ്പോഴും ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടാനേ സഹായിക്കു. എന്നാൽ, ഫിഡിജിൽ സൂക്ഷിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങൾ ഉണ്ട്. അതായത്. മുറിയിലെ താപനിലയിൽ സൂക്ഷിക്കപ്പെട്ടാലും ചീത്തയാവാത്ത ഭക്ഷണ പദാർത്ഥങ്ങൾ. അവയാണ്…

ബ്രെഡ്

ബ്രെഡ് അധിക ദിവസം കേടുകൂടാതെ ഇരിക്കാനാണ് പലരും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ ബ്രഡ് ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കപ്പെടേണ്ട ഒരു ഭക്ഷണ പദാർത്ഥമല്ല. മൂന്നോ നാലോ ദിവസത്തിനകം ബ്രഡ് കഴിച്ചു തീർക്കണം. ബ്രഡിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാൻ കണ്ടെയ്‌നറിലോ സ്വാഭാവിക താപനിലയിലോ സൂക്ഷിക്കുന്നതാവും നല്ലത്.

നട്ട്‌സ്

ആരോഗ്യത്തിന് വളരെ നല്ലതാണ് പിസ്ത, ബദാം, കശുവണ്ടി പോലുള്ളവ സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് രുചി വ്യത്യാസമുണ്ടാക്കുകയും മറ്റ് ഭക്ഷണ സാധങ്ങളുടെ ഗന്ധം ഇവയിലേക്ക് പടരുന്നതിനും ഇടയാക്കും.

സവാള

നല്ല വായു സഞ്ചാരമുള്ള ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കേണ്ട ഒന്നാണ് സവാള. ഇരുട്ടുള്ള സ്ഥലത്ത് വച്ചാൽ സവാള മുളയ്ക്കാൻ സാധ്യതയുണ്ട്. പകുതി സവാള മതി എങ്കിൽ ബാക്കിയുള്ളതിനെ വായുകടക്കാത്ത കണ്ടെയ്‌നറിൽ അടച്ച് ഫ്രീസ് ചെയ്ത് സൂക്ഷിക്കാം.

വെളുത്തുള്ളി

സാധാരണ താപനിലയിൽ കേടാവില്ലാത്തതിനാൽ വായു സഞ്ചാരമുള്ള ഈർപ്പമില്ലാത്ത എവിടെയും വെളുത്തുള്ളി സൂക്ഷിക്കാം.

അവോക്കാഡോ

അവോക്കാഡോ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവയുടെ മൃദുലത നഷ്ടമാവുകയും പഴുക്കാൻ തമാസിക്കുകയും ചെയ്യും. എന്നാൽ, പകുതി മുറിച്ച അവോക്കാഡോ വായു കടക്കാത്ത പാത്രത്തിലടച്ച് ഫ്രിഡ്ജിൽ വയ്ക്കാം.

തക്കാളി

പച്ചക്കറി വാങ്ങിയാൽ ഫ്രിഡ്ജിൽ ആദ്യം സ്ഥാനം പിടിക്കുന്ന ഒന്നാണ് തക്കാളി. എന്നാൽ, ഫ്രിഡ്ജിൽ വച്ചാൽ തക്കാളിയുടെ സ്വാഭാവിക രുചി നഷ്ടമാകും.

തേൻ

കേടാകാതെ ദീർഘകാലം ഇരിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് തേൻ. ഇത് ഫ്രഡ്ജിൽ വയ്ക്കുന്നതിന് പകരം നന്നായി അടച്ച് കബോർഡിൽ തന്നെ സൂക്ഷിക്കാം.

Story Highlights Do not refrigerate these foods.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top