ഹോമിയോ മരുന്നുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് : ഐഎംഎ

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രി കെ. കെ ഷൈലജയുടെ പ്രസ്താവനക്കെതിരെ ഐഎംഎ സംസ്ഥാന ഘടകം. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞു. ശാസ്ത്രീയ അംഗീകാരം ലഭിക്കാത്ത പഠനങ്ങൾ സ്വീകരിക്കാനാവില്ലെന്നും ഐഎംഎ.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രിയുടേത് തെറ്റിദ്ധാരണ പരത്തുന്നപ്രസ്താവനയാണ്. ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവനകൾ അംഗീകരിക്കാനാകില്ലെന്നും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞു.
ഐസിഎംആർ അംഗീകരിക്കാത്ത പഠനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ ഉണ്ടെന്ന് പറയാനാവില്ല. മന്ത്രിയുടെ ഇത്തരം പ്രസ്താവനകൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതെന്നും എബ്രഹാം വർഗീസ് പറഞ്ഞു.
ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരിൽ കുറച്ച് പേർ മാത്രമേ വൈറസ് ബാധിതരായിട്ടുളളൂവെന്നും. മരുന്ന് ഉപയോഗിച്ചവരിൽ കൂടുതൽ പേർക്കും രോഗം വളരെ വേഗം ഭേദപ്പെട്ടെന്നുമായിരുന്നു മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് വിമർശനം.
Story Highlights – IMA, homeo medicine,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here