മുഹമ്മദ് നബിയെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുത്തി തരാമെന്ന് പ്രലോഭിപ്പിച്ച് പണം തട്ടി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മത പഠനത്തിനെത്തിയ വിദ്യാർത്ഥികളെ ഉപയോഗിച്ച് വീടുകളിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്തെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ ഉളിക്കൽ സ്വദേശി അബ്ദുൾ കരീമിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
പന്ത്രണ്ട് പവൻ സ്വർണം തട്ടിയെടുത്തെന്ന ഒരു രക്ഷിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദ് നബിയെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുത്തി തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാൾ പണവും സ്വർണവും തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണം എന്നും ഇയാൾ കുട്ടികളെ വിശ്വസിപ്പിച്ചു. സ്വർണം വീട്ടിൽ നിന്ന് എടുത്ത് നൽകിയ കാര്യം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടുതൽ പേർ തട്ടിപ്പിനിരയായതായാണ് സംശയം.
Story Highlights – kannur madrassa teacher arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here