കൂടത്തായി കൊലപാതകം; പ്രതി ചേർത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടറി വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു

കൂടത്തായി കേസിൽ പ്രതി ചേർത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടറി വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിൻസിപ്പൾസ് സെഷൻസ് കോടതിയിൽ നോട്ടറി വിജയകുമാറിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. റോയ് തോമസ് വധക്കേസിൽ അഞ്ചാം പ്രതിയാണ് വിജയകുമാർ.

അതേ സമയം, സിലിക്കേസിൽ ജോളിയുടെ വിടുതൽ ഹർജിയെ പ്രൊസിക്യൂഷൻ എതിർത്തു. കേസിൽ ഈ മാസം 28ന് വാദം തുടരും. സ്വത്ത് തട്ടിയെടുക്കുന്നതിനായി ചമച്ച ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

Story Highlights Koodathai murder; Notary Vijayakumar approached the High Court seeking cancellation of the addition of the accused

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top