Advertisement

തൃശൂർ ജില്ലയിൽ 129 പേർക്ക് കൂടി കൊവിഡ്; 110 പേർക്ക് രോഗമുക്തി

September 8, 2020
Google News 2 minutes Read

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച ഇന്ന് 129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേർ. ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദയ ക്ലസ്റ്റർ 7, എലൈറ്റ് ക്ലസ്റ്റർ 5, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 5, ജൂബിലി മിഷൻ ക്ലസ്റ്റർ 2, സ്പിന്നിങ് മിൽ ക്ലസ്റ്റർ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റർ 1 ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ.

മറ്റ് സമ്പർക്കം വഴിയുള്ള കേസുകളിൽ 101 പേർക്ക രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 4 ആരോഗ്യ പ്രവർത്തകർ, ഒരു ഫ്രണ്ട് ലൈൻ വർക്കർ തുടങ്ങിയവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിനു പുറമേ വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights covid for 129 more in Thrissur district; 110 people were cured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here