Advertisement

പൊലീസ് തലപ്പത്ത് അഴിച്ചുപണി; സുദേഷ് കുമാർ വിജിലൻസ് ഡയറക്ടർ; അനിൽകാന്ത് ക്രൈംബ്രാഞ്ച് മേധാവി

September 8, 2020
Google News 2 minutes Read

പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് തലപ്പത്തുണ്ടായിരുന്ന എ.ഡി.ജി.പി അനിൽകാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കി. എഡിജിപി സുദേഷ് കുമാറാണ് പുതിയ വിജിലൻസ് അഡീഷണൽ ഡയറക്ടർ. വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലയും സുദേഷ് കുമാറിനാണ്.

മനോജ് എബ്രഹാമിന് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ അധികച്ചുമതല നൽകി.ടോമിൻ ജെ തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ ക്രൈംബ്രാഞ്ച് തലപ്പത്ത് ഒഴിവ് വന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.

Read Also : എഡിജിപിമാരായ ടോമിൻ ജെ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം

മൂന്ന് വർഷം മുമ്പ് പൊലീസിന് നാണക്കേടായ ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനാവുകയും നടപടി നേരിടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സുദേഷ്‌കുമാർ. നടപടി നേരിട്ട ശേഷം കോസ്റ്റൽ പൊലീസിന്റെ ചുമതല വഹിച്ച അദ്ദേഹം ഗതാഗത കമ്മീഷണർ ആകുകയും ചെയ്തു. ഒന്നര വർഷത്തോളം വിജിലൻസ് തലപ്പത്ത് ഇരുന്ന ശേഷമാണ് അനിൽകാന്ത് ക്രൈംബ്രാഞ്ചിന്റെ തലപ്പത്തേക്ക് എത്തുന്നത്. ജില്ലാ പൊലീസ് മേധാവി തലത്തിലും വൈകാതെ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന.

Story Highlights Kerala Police, Vigilance director, Crime branch director

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here