എഡിജിപിമാരായ ടോമിൻ ജെ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം

കേരള കേഡറിലെ മുതിർന്ന എഡിജിപിമാരായ ടോമിൻ ജെ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായ ടോമിൻ ജെ തച്ചങ്കരിയ്ക്ക് റോഡ് സേഫ്റ്റി കമ്മീഷണർ എൻ. ശങ്കർ റെഡ്ഢി ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്ക് സ്ഥാനക്കയറ്റം നൽകിയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു ടോമിൻ ജെ തച്ചങ്കരി. കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിരമിക്കാൻ മൂന്നു വർഷത്തെ കാലാവധിയാണുള്ളത്.

Story Highlights – ADGPs Tomin J Thachankari and Arun Kumar Sinha have been promoted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top