തിരുവനന്തപുരത്തെ അഗതി മന്ദിരത്തിൽ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് അഗതി മന്ദിരത്തിലെ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 പേരിൽ നടത്തിയ പരിശോധനയിലാണ് 100ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

വെമ്പായം പഞ്ചായത്തിലെ ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമടക്കമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തെരുവിൽ അലഞ്ഞു തിരിയുന്നവരെ സ്വാകാര്യ വ്യക്തികൾ ചേർന്ന് സംരക്ഷിക്കുന്ന ഇടമാണിത്. 200 ന് അടുത്ത് അന്തേവാസികളാണ് ഇവിടെയുള്ളത്. ശാന്തി മന്ദിരത്തിൽ കഴിയുന്നവരിലധികവും പ്രായമേറിയവരായതിനാൽ ഇവർക്ക് പ്രത്യേക സംരക്ഷണം നൽകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.

ഇന്നലെയാണ് അന്തേവാസികളിലെ ചിലർ രോഗ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും ഒരുമിച്ച് താമസിക്കുന്ന സാഹചര്യമുള്ളതിനാൽ രോഗം അതിവേഗം മറ്റുള്ളവരിലേക്ക് പകരുമെന്നുള്ള സാഹചര്യം കണക്കിലെടുത്താണ് മറ്റ് അന്തേവാസികൾക്കും ടെസ്റ്റ് നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചിട്ടുണ്ട്.

Story Highlights covid confirmed 108 people at Agathi Mandir in Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top