Advertisement

ടി-20 റാങ്കിങിൽ ഒന്നാമത്; എന്നിട്ടും ഡേവിഡ് മലാൻ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്

September 9, 2020
Google News 2 minutes Read
Dawid Malan excluded England

ഐസിസി ടി-20 ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാമത് എത്തിയിട്ടും ഡേവിഡ് മലാൻ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്നാണ് മലാൻ പുറത്തായത്. പരുക്കേറ്റ് പുറത്തായിരുന്ന ഓപ്പണർ ജേസ് റോയ് തിരികെ എത്തിയതാണ് മലാന് പുറത്തേക്കുള്ള വഴി തെളിച്ചത്. മലാനെ റിസർവ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also : കാണികളുടെ അവഹേളനമില്ലാതെ ആദ്യമായി ഇംഗ്ലണ്ടിൽ കളിച്ചു; ഡേവിഡ് വാർണർ

പരുക്കിനെ തുടർന്ന് ഓസ്ട്രേലിയക്കും പാകിസ്താനും എതിരായ ടി-20 പരമ്പരകൾ റോയ്ക്ക് നഷ്ടമായിരുന്നു. റോയുടെ അഭാവത്തിൽ ടീമിൽ ഇടം നേടിയ മലാൻ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടി-20കളിൽ യഥാക്രമം 66,44,21 എന്നിങ്ങനെയായിരുന്നു മലാന്റെ സ്‌കോറുകൾ. 48.71 എന്ന എന്ന മികച്ച ശരാശരിയും താരത്തിനുണ്ട്. മികച്ച പ്രകടനങ്ങളുടെ ബലത്തിൽ മലാൻ ഐസിസിയുടെ ടി-20 ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാമത് എത്തി.

നാല് സ്ഥാനങ്ങൾ മുന്നോട്ട് കയറിയാണ് മലാൻ ടി-20 റാങ്കിങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 877 പോയിൻ്റാണ് മലാനുള്ളത്. 869 പോയിൻ്റുള്ള പാക് താരം ബാബർ അസമിനെയാണ് മലാൻ പിന്തള്ളിയത്. 835 പോയിന്റോടെ ആരോണ്‍ ഫിഞ്ചാണ് മൂന്നാമത്. ഇന്ത്യൻ താരങ്ങൾ ലോകേഷ് രാഹുലാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. 824 പോയിന്റോടെ രാഹുൽ നാലാമതാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി 9ആം സ്ഥാനത്താണ്.

Read Also : പന്തിൽ ഹാൻഡ് സാനിറ്റൈസർ പുരട്ടി; ഇംഗ്ലണ്ട് പേസർക്ക് വിലക്ക്

ബൗളർമാരിൽ അഫ്ഗാനിസ്ഥാൻ്റെ റാഷിദ് ഖാൻ, മുജീബ് റഹ്മാൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ ഉണ്ട്. യഥാക്രമം 736, 730 പോയിൻ്റുകളാണ് ഇരുവർക്കും ഉള്ളത്. മൂന്നാമത് ഓസ്ട്രേലിയയുടെ ആഷ്ടൻ അഗർ ആണ്. അഗറിന് 706 പോയിൻ്റുണ്ട്. ഓൾറൗണ്ടർമാരിൽ അഫ്ഗാനിസ്താൻ്റെ മുഹമ്മദ് നബി (294), ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വൽ (220), സിംബാബ്‌വെയുടെ സീൻ വില്ല്യംസ് (213) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

Story Highlights Dawid Malan excluded from England Team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here