സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കാൻ തീരുമാനം. തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

ഒരു സമയത്ത് ഒരാൾക്ക് മാത്രമെ പരിശീലനം നൽകാൻ അനുവദിക്കൂ. പരിശീലനം നേടുന്ന വ്യക്തിയും പരിശീലകനും മാത്രമേ വാഹനത്തിൽ പാടുള്ളൂ. ലൈസൻസ് നൽകുന്ന പ്രവർത്തനം ആർടിഒ ഓഫീസുകളിൽ ഉടൻ പുനഃരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും മൂലം ഡ്രൈവിംഗ് സ്‌കൂളുകൾ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നത്.

Story Highlights Driving school

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top