ഫൗജി ഗെയിം സുശാന്ത് സിംഗിന്റെ ബുദ്ധിയെന്ന് വ്യാജപ്രചാരണം [24 Fact Check]

fau G game not sushanth brain child 24 fact check
  • അൻസു എൽസ സന്തോഷ്

കോടിക്കണക്കിന് ഗയിമേഴ്‌സിനെ ആശങ്കയിലാഴ്ത്തിയാണ് പബ്ജി നിരോധനം എത്തിയത്. കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്ന സുരക്ഷാ പ്രശ്‌നം യുവാക്കളുടെ അമർഷത്തെ തണുപ്പിച്ചിട്ടുമില്ല. ഈ വിശാലവിപണിയെ മുന്നിൽകണ്ട് പല ഇന്ത്യൻ കമ്പനികളും പബ്ജിക്ക് സമാനമായ വാർഫെയർ ഗെയിമുകളുടെ നിർമാണം വേഗത്തിലാക്കി. അതിൽതന്നെ ഏറ്റവും ശ്രദ്ധനേടിയത്, ബോളിവുഡ് നടൻ അക്ഷയ് കുമാർ പ്രഖ്യാപിച്ച ഫൗജി ഗെയിമാണ്. ഈ ഗെയിമിന്റെ പേരിൽ അടുത്തിടെ ഒരു വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.ഗെയിം സുശാന്ത് സിംഗിന്റെ ബുദ്ധിയാണെന്നാണ് പ്രചാരണം.

fau G game not sushanth brain child 24 fact check

ഈ ഗെയിം തട്ടിയെടുക്കാൻ വേണ്ടി നടനെ കൊന്നുവെന്ന് ആരോപിക്കുകയാണ് സൈബർ പോരാളികൾ. ഗെയിം പ്രഖ്യാപിച്ച അക്ഷയ് കുമാറിനെതിരെ കടുത്ത സൈബർ ആക്രമണമുണ്ടായി.

വാസ്തവത്തിൽ, ബെംഗളൂരു ആസ്ഥാനമായ എൻകോർ ഗെയിംസ് എന്ന കമ്പനിയാണ് ഫൗജി വികസിപ്പിക്കുന്നത്. സമൂഹമാധ്യമ സൈദ്ധാന്തികരുടെ പ്രചരണത്തെ അസംബന്ധമെന്നാണ് കമ്പനി വിശേഷിപ്പിച്ചത്.

ഏപ്രിൽ മാസത്തിൽ കമ്പ്യൂട്ടർ ഗെയിമുകളെപ്പറ്റിയുള്ള സുശാന്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഈ വ്യാജ പ്രചാരണത്തിന് ആധാരം.

fau G game not sushanth brain child 24 fact check

എന്നാൽ, ഫെബ്രുവരിയിൽതന്നെ എൻകോർ ഗെയിംസ്, ഫൗജിയുടെ പണിയാരംഭിച്ചിരുന്നു. മാത്രമല്ല ജൂൺമാസം 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുന്നതും.

Story Highlights fau G game, sushanth singh rajput

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top