വാക്‌സിൻ ലഭിച്ച വ്യക്തിക്ക് ട്രാൻസ്‌വേഴ്‌സ് മൈലെറ്റിസ് ; കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചു

ഓക്‌സ്‌ഫോർഡ് സർവകലാശാല കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചു. വാക്‌സിൻ കുത്തിവയ്പ്പ് ലഭിച്ച വ്യക്തിക്ക് ട്രാൻസ്‌വേഴ്‌സ് മൈലെറ്റിസ് സ്ഥിരീകരിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം നിർത്തിവയ്ക്കാൻ തീരുമാനമാകുന്നത്. വാക്‌സിന്റെ പാർശ്വഫലമാണ് രോഗമെന്നാണ് വിലയിരുത്തൽ.
‘അസ്ട്രസെനേക’ കമ്പനിയുമായി ചേർന്നുള്ള വാക്‌സിൻ പരീക്ഷണമാണ് നിർത്തിവച്ചിരിക്കുന്നത്. വാക്‌സിൻ പരീക്ഷണഘട്ടത്തിൽ ഇത്തരം അസുഖങ്ങൾ സാധാരണമാണെന്നും അതേ കുറിച്ച് പഠനം നടത്തുകയാണെന്നും വക്താവ് അറിയിച്ചു.
രോഗി എവിടെയാണെന്നോ, രോഗത്തിന്റെ തീവ്രതയെത്രയെന്നോ എന്ന വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 30,000 ൽ അധികം വോളണ്ടിയർമാരാണ് കമ്പനിക്ക് വിവിധയിടങ്ങളിലായി വാക്‌സിൻ പരീക്ഷണത്തിനുള്ളത്.
കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തയാറെടുത്ത ഒൻപത് കമ്പനികളിൽ ഒന്നാണ് ആസ്ട്രസെനേക. ക്ലിനിക്കൽ ട്രയലിനിടെ പരീക്ഷണം നിർത്തിവയ്ക്കുന്നത് സാധാരണമാണെങ്കിലും ഇതാദ്യമായാണ് കൊവിഡ് വാക്‌സിൻ പരീക്ഷണം പാതി വഴിയിൽ നിർത്തിവച്ചയ്ക്കുന്നത്.
Story Highlights – oxford vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here